+91 73568 28458 info@nanmawelfare.org
Reg. No: KL/2024/0446332 | Kerala, India

ചെറിയ തുക കൊണ്ട്
വലിയ നന്മ ചെയ്യാം

കേരളത്തിലുടനീളം ദരിദ്രരും നിർധനരുമായ ജനങ്ങൾക്ക് സ്വയം തൊഴിൽ, വിദ്യാഭ്യാസ സഹായം, ഉപജീവന മാർഗ്ഗങ്ങൾ എന്നിവ നൽകി ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

Nanma Welfare Trust
500+
ഗുണഭോക്താക്കൾ
15+
പ്രോജക്ടുകൾ
14
ജില്ലകൾ
2024
സ്ഥാപിത വർഷം

ഞങ്ങളുടെ ദൗത്യം

സേവനം, സ്നേഹം,
സഹകരണം

നന്മ വെൽഫെയർ ട്രസ്റ്റ് കേരളത്തിലെ ആദിവാസി, ദലിത്, ദരിദ്ര വിഭാഗങ്ങൾക്ക് സ്ഥിരമായ ഉപജീവനം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്. സ്വയം തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സഹായം എന്നിവയിലൂടെ ജനജീവിതം ഉയർത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

കൂടുതൽ അറിയൂ

സ്വയം തൊഴിൽ

തയ്യൽ, ടെക്സ്റ്റൈൽ, കൃഷി, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ ഉപകരണങ്ങളും പരിശീലനവും നൽകി സ്വയം ആശ്രിതത്വം പ്രോൽസാഹിപ്പിക്കുന്നു.

വിദ്യാഭ്യാസ സഹായം

ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് സ്കൂൾ കിറ്റ്, പുസ്തകങ്ങൾ, ഉപകരണങ്ങൾ നൽകി പഠനം തടസ്സമില്ലാതെ തുടരാൻ സഹായിക്കുന്നു.

ആരോഗ്യ സഹായം

ചികിത്സ ചെലവ് വഹിക്കാൻ കഴിയാത്ത ദരിദ്ര ജനങ്ങൾക്ക് വൈദ്യ ചെലവ് സഹായം, ആരോഗ്യ ക്യാമ്പ് തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുന്നു.

ഭൗതിക സഹായം

ഭക്ഷ്യ കിറ്റ്, വസ്ത്ര സഹായം, ഗൃഹ ഉപകരണങ്ങൾ, ദുരിതാശ്വാസ സഹായം എന്നിവ ആവശ്യക്കാർക്ക് നൽകുന്നു.

ഞങ്ങളുടെ പ്രവർത്തനം

സമീപകാല പ്രോജക്ടുകൾ

🎒
2024
സ്കൂൾ കിറ്റ് വിതരണം

കേരളത്തിലെ 14 ജില്ലകളിലുമായി 200-ലധികം ദരിദ്ര വിദ്യാർത്ഥികൾക്ക് ബാഗ്, പുസ്തകങ്ങൾ, പേന, പെൻസിൽ, ഉൾപ്പെടെ സ്കൂൾ കിറ്റ് വിതരണം ചെയ്തു.

വിശദാംശങ്ങൾ
👗
2025
ടെക്സ്റ്റൈൽ ഷോപ്പ് സ്ഥാപനം

ഒരു ദരിദ്ര കുടുംബത്തിന് ടെക്സ്റ്റൈൽ ഗാർമെൻ്റ്സ് ഷോപ്പ് ആരംഭിക്കാൻ സ്ഥലവും ഉൽപ്പന്നങ്ങളും ഒരുക്കി നൽകി. ഉപജീവനത്തിന് ഒരു ദീർഘകാല ബദൽ ഒരുക്കി.

വിശദാംശങ്ങൾ
🧵
2025
തയ്യൽ യന്ത്ര വിതരണം

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ദരിദ്ര സ്ത്രീകൾക്ക് തയ്യൽ യന്ത്രങ്ങൾ വിതരണം ചെയ്ത് വീട്ടിലിരുന്ന് വരുമാനം ഉണ്ടാക്കാനുള്ള അവസരം ഒരുക്കി.

വിശദാംശങ്ങൾ

സഹായം ആവശ്യമുണ്ടോ?

ജീവിത പ്രതിസന്ധിയിൽ തളർന്നവർക്ക് ഒരു സഹായ ഹസ്തം നീട്ടാൻ ഞങ്ങൾ തൽപ്പരരാണ്. നിങ്ങളുടെ ആവശ്യം ഫോം വഴി അറിയിക്കൂ. ഞങ്ങൾ ഉടൻ ബന്ധപ്പെടാം.

ഞങ്ങളുടെ ടീം

കമ്മിറ്റി അംഗങ്ങൾ

പ്രസിഡന്റ്
യഹ്യ സി.എം.
+91 97451 33415
മേലാറ്റൂർ, മലപ്പുറം
സെക്രട്ടറി
നാദിർ കെ.എം.
+91 88925 71282
മലപ്പുറം
ഖജാൻജി
സലാം വി.കെ.
+91 98465 98568
ചേന്ദമംഗല്ലൂർ

"ഈ ഭൂമിയിൽ നമുക്ക് ലഭിച്ച ഇടത്തിന് നാം നൽകേണ്ട വാടകയാണ് മറ്റുള്ളവർക്കുള്ള സേവനം."

— മഹാത്മാ ഗാന്ധി