+91 73568 28458 info@nanmawelfare.org
15+
പൂർത്തിയായ പ്രോജക്ടുകൾ
500+
ഗുണഭോക്താക്കൾ
14
ജില്ലകൾ
🎒
2024
കേരള സ്കൂൾ കിറ്റ് 2024
✓ പൂർത്തിയായി
കേരളം മുഴുവൻ 200+ കുട്ടികൾ

ഞങ്ങളുടെ ഏറ്റവും വലിയ പ്രോജക്ട്. കേരളത്തിലെ 14 ജില്ലകളിലുമായി 200-ലധികം ദരിദ്ര വിദ്യാർത്ഥികൾക്ക് ഒരേ ദിവസം സ്കൂൾ കിറ്റ് വിതരണം ചെയ്തു. ഓരോ കിറ്റിലും: സ്കൂൾ ബാഗ്, നോട്ട് ബുക്കുകൾ, പേന, പെൻസിൽ, ജ്യാമിതി ബോക്സ്, ഇറേസർ, ഷാർപ്പനർ, ആർട്ട് മെറ്റീരിയൽ എന്നിവ ഉൾക്കൊള്ളിച്ചു.

200+ കിറ്റ് 14 ജില്ലകൾ ഒറ്റ ദിവസം ₹5L+ ചെലവ്
👗
2025
ടെക്സ്റ്റൈൽ ഷോപ്പ് സ്ഥാപനം
✓ പൂർത്തിയായി
മേലാറ്റൂർ, മലപ്പുറം 1 കുടുംബം

ഒരു ദരിദ്ര കുടുംബത്തിന് ടെക്സ്റ്റൈൽ ഗാർമെൻ്റ്സ് ഷോപ്പ് ആരംഭിക്കാൻ സ്ഥലം തയ്യാർ ചെയ്ത്, ആദ്യ സ്റ്റോക്ക് ഉൾപ്പെടെ ഉൽപ്പന്നങ്ങൾ ഒരുക്കി നൽകി. ദീർഘകാലാടിസ്ഥാനത്തിൽ ഉപജീവനം ഉറപ്പാക്കുന്ന ഒരു പ്രോജക്ട്.

സ്ഥലം ഒരുക്കൽ ഗാർമെൻ്റ്സ് സ്റ്റോക്ക് ഫർണിച്ചർ മാർക്കറ്റ് ലിങ്ക്
🧵
2026
തയ്യൽ യന്ത്ര വിതരണം
✓ പൂർത്തിയായി
മലപ്പുറം ജില്ല 10 സ്ത്രീകൾ

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ദരിദ്ര കുടുംബങ്ങളിലെ 10 സ്ത്രീകൾക്ക് ഇലക്ട്രിക് തയ്യൽ യന്ത്രങ്ങൾ വിതരണം ചെയ്തു. ഒപ്പം ആദ്യ 2 ആഴ്ച പ്രൊഫഷണൽ തയ്യൽ പരിശീലനവും നൽകി. ഇപ്പോൾ ഇവർ വീട്ടിലിരുന്ന് പ്രതിമാസം ₹8,000–12,000 വരുമാനം നേടുന്നു.

10 തയ്യൽ യന്ത്രം 2 ആഴ്ച പരിശീലനം സ്ത്രീ ശാക്തീകരണം സ്ഥിര വരുമാനം
🍱
2026
ഭക്ഷ്യ കിറ്റ് — റമദാൻ 2026
✓ പൂർത്തിയായി
കോഴിക്കോട്, മലപ്പുറം 50+ കുടുംബങ്ങൾ

റമദാൻ മാസത്തിൽ 50-ലധികം ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം. ഓരോ കിറ്റിലും: അരി, ഗോതമ്പ്, ഉഴുന്ന്, ഉള്ളി, ഉൾപ്പെടെ 15 തരം ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ചു. ഒരു കുടുംബത്തിന് ഒരു മാസം ഭക്ഷണം ഉറപ്പാക്കി.

50+ കുടുംബം 15 ഇനം ഒരു മാസം ₹1.5L+ ചെലവ്
🏥
2026
ആരോഗ്യ ക്യാമ്പ്
⟳ നടക്കുന്നു
മേലാറ്റൂർ, കല്ലാച്ചി 100+ രോഗികൾ

ദരിദ്ര ജനങ്ങൾക്ക് സൗജന്യ ആരോഗ്യ പരിശോധന, ഡോക്ടർ കൺസൾട്ടേഷൻ, മരുന്ന് വിതരണം എന്നിവ ഉൾപ്പെടുന്ന ആരോഗ്യ ക്യാമ്പ് നടത്തുന്നു. ഗുരുതര രോഗികൾക്ക് ആശുപത്രി ഫീ സഹായവും നൽകുന്നു.

സൗജന്യ പരിശോധന ഡോക്ടർ സൗജന്യ മരുന്ന് ഫോളോ-അപ്
📚
2026
വിദ്യാഭ്യാസ സ്കോളർഷിപ്
⟳ നടക്കുന്നു
കേരളം 20+ വിദ്യാർത്ഥികൾ

ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ദരിദ്ര വിദ്യാർത്ഥികൾക്ക് ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾക്ക് സ്കോളർഷിപ് നൽകുന്നു. ഫീ, ഹോസ്റ്റൽ, പ്രൊഫഷണൽ കോഴ്സ് ഫീ, പുസ്തകം, ഉൾപ്പെടെ സഹായം.

ഡിഗ്രി ഫീ ഹോസ്റ്റൽ ഫീ പ്രൊഫഷണൽ ടേക്നിക്കൽ

ഒരു പ്രോജക്ടിൽ ഭാഗഭാക്കാകൂ

നിങ്ങളുടെ സഹകരണം ഞങ്ങളുടെ ദൗത്യം ശക്തമാക്കും. ബന്ധപ്പെടൂ.

ബന്ധപ്പെടൂ

"ഈ ഭൂമിയിൽ നമുക്ക് ലഭിച്ച ഇടത്തിന് നാം നൽകേണ്ട വാടകയാണ് മറ്റുള്ളവർക്കുള്ള സേവനം."

— മഹാത്മാ ഗാന്ധി